കേരളം

kerala

ETV Bharat / state

മലപ്പുറത്ത് 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തും

കൊവിഡ് വ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നു

covishield vaccine  Malappuram district  30,000 covishield vaccine will be distributed in Malappuram district  കൊവിഡ് പ്രതിരോധം  മലപ്പുറം ജില്ലയില്‍ 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തും  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നു  മലപ്പുറം
കൊവിഡ് പ്രതിരോധം: മലപ്പുറം ജില്ലയില്‍ 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തും

By

Published : Apr 19, 2021, 1:20 PM IST

മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി മലപ്പുറം ജില്ല. കൂടുതല്‍ പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന അറിയിച്ചു. കോഴിക്കോട് പ്രാദേശിക വാക്‌സിന്‍ സ്‌റ്റോറില്‍ നിന്ന് 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ അടുത്ത ദിവസം ജില്ലയിലെത്തും. ഇതോടെ പ്രതിരോധ ക്യാമ്പുകള്‍ കൂടുതല്‍ വ്യാപകമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Also Read:കൊവിഡ് പ്രതിരോധം കടുപ്പിച്ച് മലപ്പുറം

ജില്ലയിൽ ഇതുവരെവരെ 4,38,200 പേരാണ് പ്രതിരോധ കുത്തിവെപ്പെടുത്തത്. 3,98,568 പേര്‍ ഒന്നാം ഡോസ് വാക്‌സിനും 39,632 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. കഴിഞ്ഞദിവസം മാത്രം ജില്ലയില്‍ 1,825 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയത്.

ABOUT THE AUTHOR

...view details