കേരളം

kerala

ETV Bharat / state

വഴിമാറുക: ഒരു ജീവൻ കൂടി രക്ഷപെടുത്തുക - അല്‍ഷിഫ ആശുപത്രി

പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്നും ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള  KL 02 BD 8296 എന്ന നമ്പർ ആംബുലൻസിലാണ് കുട്ടിയുമായി പുറപ്പെട്ടത്.

നവജാത ശിശുവുമായി ആംബുലൻസ് ശ്രീ ചിത്രയിലേക്ക് പുറപ്പെട്ടു

By

Published : Apr 17, 2019, 8:33 PM IST

ഹൃദയ സംബന്ധമായ അസുഖമുള്ള മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു. പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്നാണ് വാഹനം പുറപ്പെട്ടത്. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടെ മകനാണ്.

തൃശ്ശൂരിൽ നിന്നെത്തിയ ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള KL 02 BD 8296 എന്ന നമ്പർ ആംബുലൻസാണ് കുട്ടിയുമായി പുറപ്പെട്ടത്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസിൽ ബന്ധുക്കള്‍ സഹായമഭ്യർത്ഥിച്ചിട്ടുണ്ട്.

നവജാത ശിശുവുമായി ആംബുലൻസ് ശ്രീ ചിത്രയിലേക്ക് പുറപ്പെട്ടു

സമാനമായ രീതിയില്‍ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്നലെയാണ് ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് പറന്നത്. രാവിലെ 10 ന് മംഗലാപുരത്ത് നിന്ന് ശ്രീചിത്രയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നിലയിൽ സ്ഥിരത വന്നിട്ടുണ്ടെങ്കിലും നാളെ അന്തിമ രക്ത പരിശോധനാ ഫലം വന്ന ശേഷമേ ശാസ്ത്രക്രീയ നടക്കുകയുള്ളൂ.


ആംബുലൻസ് സഞ്ചരിക്കുന്ന വഴി -


പെരിന്തൽമണ്ണ - അങ്ങാടിപ്പുറം -വളാഞ്ചേരി - കുറ്റിപ്പുറം - എടപ്പാൾ -ചങ്ങരംകുളം - പെരുമ്പിലാവ് - കുന്നുംകുളം - അമല മിഷൻ - ആമ്പല്ലൂർ -

ചാലക്കുടി - അങ്കമാലി- ആലുവ - ഇടപ്പള്ളി - വൈറ്റില - ചേർത്തല- ആലപ്പുഴ- അമ്പലപ്പുഴ - ഹരിപ്പാട് - കായംകുളം - കരുനാഗപ്പള്ളി - കൊല്ലം ബൈപ്പാസ് -

ചാത്തന്നൂർ - പാരിപ്പള്ളി - കല്ലമ്പലം - ആറ്റിങ്ങൽ - മംഗലാപുരം - കഴക്കൂട്ടം - ശ്രീചിത്ര ഹോസ്പിറ്റൽ

ABOUT THE AUTHOR

...view details