ഇഎംഎസിന്‍റെ നാട്ടിൽ 25 കുടുംബങ്ങൾ കോൺഗ്രസിലേക്ക് - From Communism to Congress
കമ്മ്യൂണിസ്റ്റ് പാർട്ടി സാധാരണക്കാരിൽ നിന്നും ഏറെ അകന്നു പോയെന്നാണ് പാർട്ടി വിട്ടവരുടെ ആരോപണം
മലപ്പുറം:ലോക പ്രശസ്‌ത കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസിന്‍റെ നാടായ ഏലംകുളത്ത് നിന്നും പാർട്ടി അടിത്തറ ഇളക്കികൊണ്ട് 25 ഓളം കുടുംബങ്ങൾ കോൺഗ്രസ് രാഷ്‌ട്രീയത്തിലേക്ക്. വികസനം പാർട്ടിക്കും പാർട്ടി നേതാക്കന്മാർക്കും മാത്രം തീറെഴുതി കൊടുത്തതിനാലും ദീർഘകാലം പാർട്ടിഗ്രാമം പോലെ ഭരിച്ച ഏലംകുളത്തിന്‍റെ വികസന മുരടിപ്പിനെതിരെ പ്രതിഷേധിച്ചുമാണ് ഈ കൂടുമാറ്റം. കമ്മ്യൂണിസം ഇന്ന് ക്യാപ്പിറ്റലിസത്തിന് വഴി മാറിയെന്നും സാധാരണക്കാർക്ക് പാർട്ടിയിൽ ഇനി രക്ഷയില്ല എന്ന് തിരിച്ചറിവും കൂടി വന്നതോടെയാണ് ഏലംകുളത്ത് 25ൽ അധികം കുടംബങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നു വന്നത്. കെപിസിസി സെക്രട്ടറി വി ബാബുരാജ് പാർട്ടിയിലേക്ക് കടന്നുവന്നവരെ ഷാളണിയിച്ച് സ്വീകരിച്ചു. കെ കേശവൻ അധ്യക്ഷത വഹിച്ചു.