കേരളം

kerala

ETV Bharat / state

ഗിന്നസ് ബുക്കിൽ ഇടം തേടാനൊരുങ്ങി പൂക്കോട്ടുംപാടത്തെ ഭീമൻ കുമ്പളങ്ങ - കുഞ്ഞുട്ടി

പൂക്കോട്ടുംപാടം സ്വദേശി ഷൗക്കത്തലി എന്ന കുഞ്ഞുട്ടിയുടെ കൃഷിയിടത്തിലാണ് 25.5 കിലോ ഭീമൻ കുമ്പളങ്ങ വിളഞ്ഞത്. മുൻപ് 18.5 കിലോ കുമ്പളങ്ങയാണ് തൂക്കം കൊണ്ട് ഗിന്നസ് ബുക്കിൽ ഇടം നേടിയത്.

ഭീമൻ കുമ്പളങ്ങ  ഗിന്നസ് ബുക്ക്  wax gourd  malappuram  പൂക്കോട്ടുംപാടം  ഷൗക്കത്തലി  കുഞ്ഞുട്ടി  കൃഷി
ഗിന്നസ് ബുക്കിൽ ഇടം തേടാനൊരുങ്ങി 25.5 കിലോ തൂക്കമുള്ള ഭീമൻ കുമ്പളങ്ങ

By

Published : Oct 18, 2020, 3:52 PM IST

മലപ്പുറം: പ്രവാസ ജീവിതം അവസാനിപ്പിച്ച് കർഷകവൃത്തിയിലേക്ക് കടന്ന യുവകർഷകൻ്റെ കൃഷിയിടത്തിൽ വിളഞ്ഞത് ഭീമൻ കുമ്പളങ്ങ. പൂക്കോട്ടുംപാടം സ്വദേശി ഷൗക്കത്തലി എന്ന കുഞ്ഞുട്ടിയുടെ കൃഷിയിടത്തിലാണ് ഈ ഭീമൻ കുമ്പളങ്ങ വിളഞ്ഞത്. 25.5 കിലോ കുമ്പളങ്ങ ഗിന്നസ് ബുക്കിൽ ഇടം തേടാനൊരുങ്ങുകയാണ്.

ഗിന്നസ് ബുക്കിൽ ഇടം തേടാനൊരുങ്ങി 25.5 കിലോ തൂക്കമുള്ള ഭീമൻ കുമ്പളങ്ങ

ഇതിന് മുൻപ് 18.5 കിലോയുള്ള കുമ്പളങ്ങയാണ് തൂക്കം കൊണ്ട് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ധാരാളം കായകൾ ഉണ്ടായെങ്കിലും ഭാരം കാരണം മൂപ്പെത്തുന്നതിനു മുൻപേ കുമ്പളം വീണുപോവുകയായിരുന്നു. നാലുമാസം കൊണ്ടാണ് ഈ കുമ്പളം വിളവെടുത്തത്. ഭീമൻ കുമ്പളങ്ങ കാണാൻ നിരവധിപേരാണ് കുഞ്ഞുട്ടിയുടെ കൃഷിയിടത്തിലെത്തുന്നത്.

ABOUT THE AUTHOR

...view details