കേരളം

kerala

ETV Bharat / state

മലപ്പുറത്ത് 24 പുതിയ കൊവിഡ് കേസുകൾ; 59 പേർക്ക് രോഗമുക്തി - മലപ്പുറം കൊവിഡ്

വിദേശത്ത് നിന്നും എത്തിയ 22 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 227 ആണ്

malappuram  malappura covid  malappuram covid recovery  ponnani malappuram  മലപ്പുറം  മലപ്പുറം കൊവിഡ്  മലപ്പുറം പൊന്നാനി
മലപ്പുറത്ത് 24 പുതിയ കൊവിഡ് കേസുകൾ; 59 പേർക്ക് രോഗമുക്തി

By

Published : Jul 3, 2020, 12:26 PM IST

മലപ്പുറം: ജില്ലയിൽ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 59 പേർ രോഗമുക്തി നേടി. സമൂഹ വ്യാപനഭീതി നിലനിൽക്കുന്ന പൊന്നാനിയിൽ വലിയ തോതിൽ കൊവിഡ് പരിശോധനകൾ ആരംഭിച്ചു. പ്രദേശത്ത് രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെയും രോഗലക്ഷണങ്ങൾ ഉള്ളവരുടെയും സ്രവ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങി. വിദേശത്ത് നിന്നെത്തിയ 22 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മലപ്പുറത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 227 ആണ്.

പൊന്നാനിയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സാമ്പിൾ ശേഖരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പ്രതിദിനം 10 പേരുടെ സ്രവ സാമ്പിളുകളാണ് ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നത്‌. ഇന്നലെ പുറത്തുവന്ന റാൻഡം ടെസ്റ്റിന്‍റെ 188 ഫലങ്ങൾ നെഗറ്റീവായെങ്കിലും താലൂക്കിൽ ട്രിപ്പിൾ ലോക്ക്‌ ഡൗൺ കർശനമായി തുടരുകയാണ്. താലൂക്കിലെ ദേശീയപാത ഒഴികെയുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാൻ പഞ്ചായത്തുകളിൽ അഞ്ച് കടകളും, നഗരസഭ പരിധിയിൽ 10 കടകളും തുറക്കും. ഹോം ഡെലിവറി സൗകര്യം ഉണ്ടായിരിക്കുമെന്നും ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details