കേരളം

kerala

ETV Bharat / state

നിസാമുദ്ദീൻ സമ്മേളനത്തില്‍ പങ്കെടുത്തവർ മലപ്പുറത്ത് നിരീക്ഷണത്തില്‍ - covid updates from kerala

സമ്മേളനത്തില്‍ പങ്കെടുത്ത 23 പേർ മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തില്‍. ഇവരില്‍ രണ്ട് പേർ മഞ്ചേരി ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ഐസൊലേഷൻ വാർഡിലും 21 പേർ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണ്.

നിസാമുദ്ദീൻ സമ്മേളനം  മലപ്പുറത്ത് 23 പേർ നിരീക്ഷണത്തില്‍  മലപ്പുറം കൊവിഡ്  കേരള കൊവിഡ് വാർത്ത  covid updates from kerala  nizamudeen meet at delhi
നിസാമുദ്ദീൻ സമ്മേളനത്തില്‍ പങ്കെടുത്തവർ മലപ്പുറത്ത് നിരീക്ഷണത്തില്‍

By

Published : Apr 2, 2020, 10:24 AM IST

മലപ്പുറം: നിസാമുദ്ദീൻ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേർ മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തില്‍. ഇവരില്‍ രണ്ട് പേർ മഞ്ചേരി ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ഐസൊലേഷൻ വാർഡിലും 21 പേർ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. മാർച്ച് ഏഴ് മുതല്‍ 10 വരെ നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണ് ഇവർ.

മാർച്ച് 15 മുതല്‍ 18 വരെ നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ജില്ലയില്‍ നിന്ന് നാല് പേരാണ് പങ്കെടുത്തത്. ഇവർ ഡല്‍ഹിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ജില്ല മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

ABOUT THE AUTHOR

...view details