മലപ്പുറം : ജിദ്ദ- കരിപ്പൂർ വിമാന യാത്രക്കാരന്‍റെ ലഗേജ് പൊളിച്ച് മൊബൈൽ ഫോൺ മോഷണം നടത്തിയവരെന്ന സംശയത്തിൽ ജിദ്ദ എയർപോർട്ടില്‍ 23 പേരെ പിടികൂടിയെന്ന് മലബാർ ഡെവലപ്പ്മെന്‍റ് ഫോറം. കരിപ്പൂർ വിമാനത്താവളത്തിൽ മോഷണമോ മറ്റ് പ്രശ്നങ്ങളോ ഇപ്പോഴില്ലന്നും മലബാർ ഡെവലപ്മെന്‍റ് ഫോറം അറിയിച്ചു.
കരിപ്പൂരില്‍ മോഷണമില്ല: ജിദ്ദയില്‍ 23 ജീവനക്കാർ പിടിയിലെന്ന് എംഡിഎഫ് - abdul ghasith
23 ജീവനക്കാരിൽ നിന്നായി മൊബൈൽ ഫോണുകളും, വാച്ചുമടക്കം വിലപിടിപ്പുള്ള വസ്‌തുക്കളാണ് മിന്നൽ പരിശോധനയിൽ പിടികൂടിയതന്ന് എംഡിഎഫ് പ്രസിഡന്‍റ് കെ എം ബഷീർ പറഞ്ഞു.
![കരിപ്പൂരില്‍ മോഷണമില്ല: ജിദ്ദയില്‍ 23 ജീവനക്കാർ പിടിയിലെന്ന് എംഡിഎഫ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4262453-thumbnail-3x2-malappuramw.jpg)
ഇക്കഴിഞ്ഞ ശനിയാഴ്‌ച രാവിലെ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടെത്തിയ അബ്ദുൽ ബാസിതിന്‍റെ ലഗേജ് കുത്തി പൊളിച്ച് ഫോൺ കവർന്നതായി പരാതിയുണ്ടായിരുന്നു. അബ്ദുൽ ബാസിതിന്‍റെ പരാതിയെ തുടർന്ന് ജിദ്ദ എയർപോർട്ടിലെ ജീവനക്കാരെ പരിശോധിച്ചതിൽ വലിയ മോഷണ വസ്‌തുക്കളുടെ ശേഖരം കണ്ടത്തിയെന്ന് മലബാർ ഡെവലപ്പ്മെന്‍റ് ഫോറം അറിയിച്ചു. 23 ജീവനക്കാരിൽ നിന്നായി മൊബൈൽ ഫോണുകളും, വാച്ചുമടക്കം വിലപിടിപ്പുള്ള വസ്‌തുക്കളാണ് മിന്നൽ പരിശോധനയിൽ പിടികൂടിയതന്ന് എംഡി എഫ് പ്രസിഡന്‍റ് കെ എം ബഷീർ പറഞ്ഞു.
വിഷയത്തിൽ കോഴിക്കോട് എയർപോർട്ട് ഡയറക്ടറുമായി എം.ഡി എഫ് പ്രസിഡന്‍റ് കൂടിക്കാഴ്‌ച നടത്തി. ബാസിതിന്‍റെ പിതാവ് പോലീസ് സ്റ്റേഷനിൽ രണ്ട് തവണ പോയിരുന്നങ്കിലും നഷ്‌ടപ്പെട്ട മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. വരും ദിവസങ്ങളിൽ ഫോൺ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ബാസിത്.