വണ്ടൂരില്‍ 20 ലിറ്റര്‍ ചാരായം പിടികൂടി - alcohol was seized news
പത്തോളം അബ്‌കാരി കേസുകളിലെ പ്രതിയായ കുന്നത്തൂർ വീട്ടിൽ മണിയാണ് (50) ചാരായവുമായി പിടിയിലായത്
മലപ്പുറം:തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ വണ്ടൂർ കൂരാട് സ്വദേശി 20 ലിറ്റർ ചാരായം, 130 ലിറ്റർ വാഷ്, രണ്ടര ലിറ്റർ വിദേശമദ്യം മുതലായവയുമായി എക്സൈസ് പിടിയിലായി. പത്തോളം അബ്‌കാരി കേസുകളിലെ പ്രതിയായ കുന്നത്തൂർ വീട്ടിൽ മണിയാണ് (50) അറസ്റ്റിലായത്. മുൻ കേസുകളിലെ പ്രതികളെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് രാവിലെ 6.30 ന് കൂരാട് മിച്ചഭൂമിയിലുള്ള മണിയുടെ വീട്ടിൽ പരിശോധന നടത്തിയത്. വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വീടിനോടു ചേർന്ന റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതി ചാരായം വാറ്റിയിരുന്നത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.