കേരളം

kerala

ETV Bharat / state

പെരിന്തൽമണ്ണയിൽ 22 കിലോ കഞ്ചാവ് പിടികൂടി - CANNABIS

22 കിലോ കഞ്ചാവുമായി മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശികളായ മുഹമ്മദ് സാദിഖ്, സിറിൾ ബാബു എന്നിവരാണ് പിടിയിലായത്.

പെരിന്തൽമണ്ണയിൽ കഞ്ചാവ് വേട്ട  കഞ്ചാവ്  22 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ  CANNABIS HUNT  CANNABIS  CANNABIS SEIZED
പെരിന്തൽമണ്ണയിൽ കഞ്ചാവ് വേട്ട, രണ്ട് പേർ പിടിയിൽ

By

Published : Jul 14, 2021, 9:04 PM IST

മലപ്പുറം: പെരിന്തൽമണ്ണയിൽ 22 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശികളായ പൂളോണ മുഹമ്മദ് സാദിഖ് (41), വെള്ളേപ്പറമ്പിൽ സിറിൾ ബാബു (43) എന്നിവരെയാണ് പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ വച്ച് പെരിന്തൽമണ്ണ എസ്.ഐ സി കെ നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.

അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിലോറികളിലും മറ്റും ഒളിപ്പിച്ച് കടത്തുന്ന കഞ്ചാവ് മണ്ണാർക്കാട് കേന്ദ്രീകരിച്ചുള്ള രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് ആവശ്യക്കാർക്ക് വിറ്റുവരികയായിരുന്നു പ്രതികൾ. ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മിനി ലോറിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.

ALSO READ:പഴനി പീഡനം; കൂട്ടബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതെന്ന് സൂചന

വിശാഖപട്ടണത്ത് നിന്ന് കിലോഗ്രാമിന് 1500 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് കിലോഗ്രാമിന് 20000 മുതൽ 30000 വരെ വിലക്കാണ് വിറ്റിരുന്നത്. പിടിയിലായ മുഹമ്മദ് സാദിഖ് മണ്ണാർക്കാട് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതക കേസിലും പെരിന്തൽമണ്ണ, മുക്കം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളിലും പ്രതിയാണ്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details