കേരളം

kerala

ETV Bharat / state

തീവണ്ടി തട്ടി രണ്ടുവയസുകാരി മരിച്ചു - thiroor latest accident news

കളിച്ചുകൊണ്ടിരുന്ന കുട്ടി ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ റെയിൽപാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

തീവണ്ടി തട്ടി 2 വയസുകാരി മരിച്ചു

By

Published : Oct 16, 2019, 5:59 PM IST

മലപ്പുറം: കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. തിരൂർ മുത്തൂർ തൈവളപ്പിൽ മരക്കാരുടെ മകൾ ഷെൻസയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഷെൻസ റെയിൽപാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പാളം അറ്റകുറ്റപ്പണിക്കായെത്തിയ ട്രെയിനിന് മുന്നിലാണ് ഷെൻസ അകപ്പെട്ടത്. മൃതദേഹം ആസ്റ്റർ മിംസ് കോട്ടക്കൽ ആശുപത്രി മോർച്ചറിയിലാണ്. റെയിൽപാതയോരത്താണ് ഇവരുടെ വീട്. മാതാവ്: ഹൈറുന്നീസ.

ABOUT THE AUTHOR

...view details