കേരളം

kerala

ETV Bharat / state

മലപ്പുറം ജില്ലയില്‍ 1,900 പേര്‍ കൂടി പ്രത്യേക നിരീക്ഷണത്തില്‍

നിലവില്‍ 9,294 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്

മലപ്പുറം ജില്ല  പ്രത്യേക നിരീക്ഷണം  കൊവിഡ് 19 വ്യാപനം  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്  ഐസൊലേഷന്‍  observation  quarantine
മലപ്പുറം ജില്ലയില്‍ 1,900 പേര്‍ കൂടി പ്രത്യേക നിരീക്ഷണത്തില്‍

By

Published : Mar 23, 2020, 11:33 PM IST

മലപ്പുറം:കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 1,900 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 9,294 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 15 പേരാണ് വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. 9,267 പേര്‍ വീടുകളിലും 12 പേര്‍ കൊവിഡ് കെയര്‍ സെന്‍ററുകളിലും മറ്റുള്ളവര്‍ സ്വയം നിരീക്ഷണത്തിലും കഴിയുന്നുണ്ട്. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പത്ത് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഐസൊലേഷനിലുള്ളത്. ജില്ലയില്‍ പുതിയതായി ആര്‍ക്കും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന വ്യക്തമാക്കി.

മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനിലുള്ള വൈറസ് ബാധിതരായ നാല് പേരുടേയും ആരോഗ്യ നില തൃപ്‌തികരമാണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ ഫലം ലഭിച്ച 294 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. 34 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ആരോഗ്യ പ്രവര്‍ത്തകരുടേയും വാര്‍ഡ് തല ദ്രുത കര്‍മ്മ സംഘങ്ങളുടേയും നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി വരികയാണ്.

2,824 സ്‌ക്വാഡുകളാണ് ജില്ലയില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിരീക്ഷണത്തിലുള്ളവരുടെ മാനസിക സമ്മര്‍ദം കുറക്കുന്നതിന് പ്രത്യേക കൗണ്‍സലിംഗും നല്‍കുന്നുണ്ട്. 265 പേര്‍ക്കാണ് ഇതുവരെ കൗണ്‍സലിംഗ് നല്‍കിയത്. രോഗ ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവരുമായി നേരിട്ടോ അല്ലാതെയൊ സമ്പര്‍ക്കമുണ്ടായ 525 മുതിര്‍ന്ന പൗരന്മാരെ പാലിയേറ്റീവ് നഴ്‌സുമാര്‍ വഴി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതിയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉറപ്പ് വരുത്തുന്നുണ്ട്.

ABOUT THE AUTHOR

...view details