മലപ്പുറം: ജില്ലയില്‍ വെള്ളയാഴ്‌ച ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 18 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തി മഞ്ചേരിയില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ, പത്തനംതിട്ട സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇവരെ വിദഗ്‌ധ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാല കൃഷ്‌ണന്‍ വ്യക്തമാക്കി.
മലപ്പുറത്ത് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 18 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്
മഞ്ചേരി സ്വകാര്യ ലാബിലെ ജീവനക്കാരനായ 30കാരനായ ആനക്കയം സ്വദേശി, മഞ്ചേരിയിലെ ആശ പ്രവര്‍ത്തകയും 48 വയസുകാരിയുമായ മാര്യാട് വീമ്പൂര്‍ സ്വദേശി, 27 വയസുകാരനായ മഞ്ചേരി മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നേഴ്‌സ് ആനക്കയം സ്വദേശി, പാലക്കാട് രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരന്‍റെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് കുറുവ പാങ്ങ് സ്വദേശിയായ 41 വയസുകാരന്‍, കല്‍പകഞ്ചേരി മാമ്പ്ര സ്വദേശിയായ 36 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
റിയാദില്‍ നിന്നെത്തിയ ഓമല്ലൂര്‍, അങ്ങാടിപ്പുറ, പോരൂര്‍ സ്വദേശികള്‍, മസ്‌കറ്റില്‍ നിന്നെത്തിയ തലക്കാട് സ്വദേശി 60 വയസുകാരന്‍ ഇയാളുടെ 33 വയസുകാരനായ മകന്‍, ജിദ്ദയില്‍ നിന്നെത്തിയ വെട്ടത്തൂര്‍ സ്വദേശി, ബഹറിനില്‍ നിന്നെത്തിയ പൊന്നാനി സ്വദേശി, മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി കാഞ്ഞരമുക്ക് സ്വദേശി, മഞ്ചേരി മാര്യാട് സ്വദേശി, പൊളചാപ്പനങ്ങാടി സ്വദേശി, കാലടി പൊല്‍പ്പാക്കര സ്വദേശി, ചെന്നൈയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി, ഡല്‍ഹിയില്‍ നിന്നെത്തിയ തവനൂര്‍ ആന്തല്ലൂര്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.