മലപ്പുറം :പെരിന്തല്‍മണ്ണയില്‍ 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. എരവിമംഗലം കുറ്റിക്കാട്ടുപറമ്പില്‍ രതീഷാ(24)ണ് പെരിന്തല്‍മണ്ണ പൊലീസിന്‍റെ പിടിയിലാണ്. ഏപ്രില്‍ 25-നാണ് കേസിനാസ്‌പദമായ സംഭവം.
പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫിസില്‍നിന്നുള്ള വിവരത്തെത്തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.