കേരളം

kerala

ETV Bharat / state

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പതിനാറ് പേര്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി - പ്ലസ് വണ്‍ വിദ്യാര്‍ഥി

മലപ്പുറം വളാഞ്ചേരി കാടാമ്പുഴയിലാണ് സംഭവം .

16year old girl was raped by 16 men in Valancery  പതിനാറുകാരിയെ പതിനാറ് പേര്‍ പീഡിപ്പിച്ചതായി പരാതി  മലപ്പുറം വളാഞ്ചേരി കാടമ്പുഴയിലാണ് സംഭവം  ഏഴുപേര്‍ അറസ്റ്റില്‍  മലപ്പുറം പീഡനം  പ്ലസ് വണ്‍ വിദ്യാര്‍ഥി  ലൈംഗിക പീഡനം
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പതിനാറ് പേര്‍ പീഡിപ്പിച്ചതായി പരാതി

By

Published : Jan 25, 2020, 9:21 AM IST

Updated : Jan 25, 2020, 12:57 PM IST

മലപ്പുറം: വളാഞ്ചേരി കാടാമ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി . സംഭവത്തിൽ ഏഴുപേര്‍ അറസ്റ്റില്‍. കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, കല്ലിങ്ങലില്‍ ഓട്ടോറിക്ഷ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍ ,കാടമ്പുഴ കല്ലാര്‍മംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീന്‍കുട്ടി, കറവത്തനകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്.

ശിവദാസന്‍ വര്‍ക്ക് ഷോപ്പിലും സമീര്‍ വീട്ടില്‍വച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തറിയുന്നത്. കാടാമ്പുഴയിലും പരിസരങ്ങളിലും പല സമയങ്ങളിലായി പതിനാറോളം പേര്‍ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാടാമ്പുഴ, കല്‍പ്പകഞ്ചേരി സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്‌ററര്‍ ചെയ്തു. വളാഞ്ചേരി സ്റ്റേഷനിലും സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Last Updated : Jan 25, 2020, 12:57 PM IST

ABOUT THE AUTHOR

...view details