മലപ്പുറം:പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ ബസ് ജീവനക്കാരന്‍റെ ജാമ്യം മഞ്ചേരി പോക്സോ കോടതി നിഷേധിച്ചു. ആറ് മാസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
മലപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യം കോടതി നിഷേധിച്ചു - malappuram rape
കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഷമീന്‍റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ കോടതിയാണ് തള്ളിയത്.
മലപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യം കോടതി നിഷേധിച്ചു
ബസ് കാത്തു നിന്ന പെണ്‍കുട്ടിയെ പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതിയായ മലപ്പുറം സ്വദേശി താമരശ്ശേരി വീട്ടിലെ ഷമീം (29) ബൈക്കിൽ മലപ്പുറത്തുള്ള കോട്ടേഴ്‌സിൽ വെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. സെപ്റ്റംബർ 22 നാണ് പെണ്‍കുട്ടി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഒക്‌ടോബര്‍ ഒന്നിന് മലപ്പുറം ടൗണില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.