നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഡ്രൈവർ ഉൾപ്പെടെ 14 പേർക്ക് പരിക്ക് - നിയന്ത്രണം വിട്ട ബസ്
പെരിന്തൽമണ്ണയിൽ നിന്നും വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്
മലപ്പുറം: ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഡ്രൈവർ ഉൾപ്പെടെ 14 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 10.30 ഓടെ പോരൂർ പുളിയക്കോടാണ് അപകടമുണ്ടായത്. അശ്രദ്ധയോടെ എത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ബസിന്‍റെ നിയന്ത്രണം വിട്ടത്. മരത്തിലിടിച്ച് ബസ് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. പെരിന്തൽമണ്ണയിൽ നിന്നും വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 11 പേരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേരെ വണ്ടൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.