മലപ്പുറം: മെയ് രണ്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ജില്ലയില്‍ 14 കേന്ദ്രങ്ങൾ. പ്രത്യേകം സജ്ജമാക്കിയ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 90 കൗണ്ടിങ് ഹാളുകളിലായി 742 ടേബിളുകളാണ് ആകെ ഒരുക്കിയിട്ടുള്ളത്. 62 ഇവിഎം കൗണ്ടിങ് ഹാളും 28 പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ഹാളുമാണുള്ളത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 160 ടേബിളുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുന്നതിന് 566 ടേബിളുകളുമാണ് ജില്ലയിലാകെ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടേബിളുകള്‍ ഒരുക്കിയിട്ടുള്ളത് മങ്കട, മലപ്പുറം മണ്ഡലങ്ങളിലും ഏറ്റവും കുറവ് തിരൂരങ്ങാടി, താനൂര്‍ മണ്ഡലങ്ങളിലുമാണ്. മലപ്പുറം ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പിന്‍റെ പോസ്റ്റല്‍ ബാലറ്റ് കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലാണ് എണ്ണുന്നത്. നാല് ഹാളുകളിലായി 54 ടേബിളുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ മേലങ്ങാടി ജി.വി.എച്ച്.എസ്.എസില്‍ നടക്കും. 307 പോളിങ് സ്റ്റേഷനിലെ വോട്ടുകളാണ് എണ്ണുന്നത്. അഞ്ച് ഹാളുകളിലായി 64 ടേബിളുകാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏറനാട്, മഞ്ചേരി മണ്ഡലത്തിലെ വോട്ടെണ്ണല്‍ മലപ്പുറം ഗവ. കോളജില്‍ നടക്കും. ഏറനാട് മണ്ഡലത്തില്‍ 261 പോളിങ് സ്റ്റേഷനിലെ വോട്ടുകളാണ് എണ്ണുന്നത്. അഞ്ച് കൗണ്ടിങ് ഹാളുകളിലായി 30 ടേബിളുകാണ് ഒരുക്കിയിട്ടുള്ളത്. മഞ്ചേരി മണ്ഡലത്തിലെ വോട്ടെണ്ണുന്നതിനായി എട്ട് ഹാളുകളിലായി 62 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 304 പോളിങ് സ്റ്റേഷനുകളുടെ വോട്ടുകളാണ് എണ്ണുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
പ്രത്യേകം സജ്ജമാക്കിയ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 90 കൗണ്ടിങ് ഹാളുകളിലായി 742 ടേബിളുകളാണ് ആകെ ഒരുക്കിയിട്ടുള്ളത്. 62 ഇവിഎം കൗണ്ടിങ് ഹാളും 28 പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ഹാളുമാണുള്ളത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 160 ടേബിളുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുന്നതിന് 566 ടേബിളുകളുമാണ് ജില്ലയിലാകെ സജ്ജമാക്കിയിട്ടുള്ളത്.
Also Read:എക്‌സിറ്റ് പോള്‍; എൽഡിഎഫിന് ആശ്വാസം, ആശങ്കയില്‍ യുഡിഎഫ്
നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ നടക്കും. നിലമ്പൂരില്‍ 332 പോളിങ് സ്റ്റേഷനുകളും വണ്ടൂരില്‍ 336 പോളിങ് സ്റ്റേഷനുകളുമാണുള്ളത്. നിലമ്പൂരിലെ വോട്ടെണ്ണുന്നതിനായി നാല് ഹാളുകളിലായി 29 ടേബിളുകളും വണ്ടൂരിലേത് നാല് ഹാളുകളിലായി 28 ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസില്‍ നടക്കും. 315 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആറ് കൗണ്ടിങ് ഹാളുകളിലായി 63 ടേബിളാണ് സജ്ജമാക്കിയിട്ടുള്ളത്. മങ്കട മണ്ഡലത്തിലെ വോട്ടെണ്ണല്‍ പെരിന്തല്‍മണ്ണ ഗവ. മോഡല്‍ എച്ച്.എസ്.എസില്‍ നടക്കും. 331 പോളിങ് സ്റ്റേഷനുകളാണുള്ളത്. എട്ട് വോട്ടിങ് ഹാളുകളില്‍ 65 ടേബിളുകളാണ് വോട്ടെണ്ണിലിനായുള്ളത്.
മലപ്പുറം മണ്ഡലം വോട്ടെണ്ണല്‍ മലപ്പുറം എം.എസ്.പി എച്ച്.എസ്.എസില്‍ ഒരുക്കിയ അഞ്ച് ഹാളില്‍ നടക്കും. 309 പോളിങ് സ്റ്റേഷനിലെ വോട്ടാണ് എണ്ണുന്നത്. വേങ്ങര മണ്ഡലത്തിലെ വോട്ടെണ്ണല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും വള്ളിക്കുന്ന് മണ്ഡലം തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലും നടക്കും. വേങ്ങരയില്‍ 279 പോളിങ് സ്റ്റേഷനുകളും വള്ളിക്കുന്ന് 298 മാണുള്ളത്. തിരൂരങ്ങാടി മണ്ഡലത്തിന്‍റെ വോട്ടെണ്ണല്‍ തിരൂരങ്ങാടി കെ.എം.എം.ഒ അറബിക് കോളജിലാണ് നടക്കുന്നത്. 299 പോളിങ് സ്റ്റേഷുകളിലെ വോട്ടുകളാണ് എണ്ണുന്നത്.
താനൂര്‍, തിരൂര്‍ മണ്ഡലത്തിന്‍റെ വോട്ടെണ്ണല്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്കില്‍ നടക്കും. താനൂരില്‍ 280 പോളിങ് സ്റ്റേഷനുകളും തിരൂരില്‍ 327 മാണുള്ളത്. താനൂരില്‍ ആറ് കൗണ്ടിങ് ഹാളുകളിലായി 26 ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റിന് അഞ്ച് ടേബിളുകളും ഇ.വി.എം മെഷീന്‍ വോട്ടെണ്ണുന്നതിന് 20 ടേബിളുകളുമാണുള്ളത്.
കോട്ടക്കല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ തിരൂര്‍ ജി.ബി.എച്ച്.എസ്.എസിലും തവനൂര്‍ മണ്ഡലം കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലും പൊന്നാനി മണ്ഡലം പൊന്നാനി എ.വി.എച്ച്.എസ്.എസിലും നടക്കും. കോട്ടക്കല്‍ മണ്ഡലത്തില്‍ 314 പോളിങ് സ്റ്റേഷനുകളും തവനൂരില്‍ 292 ഉം പൊന്നാനിയില്‍ 291 മാണുള്ളത്. കോട്ടക്കല്‍ മണ്ഡലത്തില്‍ നാല് ഹാളുകളിലായി 29 ടേബിളുകളും തവനൂരില്‍ എട്ട് ഹാളുകളിലായി 30 ടേബിളുകളും പൊന്നാനി ആറ് ഹാളുകളിലായി 29 ടേബിളുകളുമാണുള്ളത്.