കേരളം

kerala

ETV Bharat / state

മലപ്പുറത്ത് 10,000 പച്ചക്കറി തൈകൾ വിതരണം ചെയ്തു - malappuram vegetable plants distribution

ജീവനി പദ്ധതിയിലൂടെയാണ് പച്ചക്കറി തൈകൾ വിതരണം ചെയ്തത്

10000 seeds distributed in malappuram  malappuram vegetable plants distribution  പച്ചക്കറി തൈ വിതരണം
പച്ചക്കറി

By

Published : Feb 25, 2020, 10:54 AM IST

മലപ്പുറം: 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന മുദ്രാവാക്യമുയർത്തി മലപ്പുറം കൃഷി ഓഫീസിന്‍റെ ആഭിമുഖ്യത്തിൽ 10,000 പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഓരോ കുടുംബത്തിനും 25 തൈകളാണ് വിതരണം ചെയ്തത്. ജനങ്ങൾക്ക് കൃഷിയെ കുറിച്ച് അവബോധം നൽകുക, അന്യം നിന്നുപോകുന്ന കൃഷിയെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടാണ് സംസ്ഥാന സർക്കാർ ജീവനി പദ്ധതിയിലൂടെ പച്ചക്കറി തൈകൾ വിതരണം ചെയ്തത്.

മലപ്പുറത്ത് 10,000 പച്ചക്കറി തൈകൾ വിതരണം ചെയ്തു

മലപ്പുറം നഗരസഭയിൽ മാത്രം 10000 തൈകളാണ് വിതരണം ചെയ്തത്. ഓരോ കുടുംബത്തിനും 25 പച്ചക്കറി തൈകളാണ് സൗജന്യമായി നൽകിയത്. മുളക്, തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറി തൈകളാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തിയത്. വരുംദിവസങ്ങളിൽ തൈകൾക്ക് പുറമേ വിത്തുകൾ വിതരണം ചെയ്യും. ഇതിനു പുറമേ കൃഷിയെക്കുറിച്ചുള്ള ക്ലാസുകളും നടത്തുമെന്നും കൃഷിവകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details