മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 1.24 കിലോ സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തു. 52 ലക്ഷം രൂപയുടെ സ്വര്‍ണമാണ് എയര്‍ ഇന്‍റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. ടോയിലറ്റ് മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.24 കിലോ സ്വര്‍ണം പിടികൂടി - ക്രൈം ന്യൂസ്
52 ലക്ഷം രൂപയുടെ സ്വര്‍ണമാണ് എയര്‍ ഇന്‍റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്‌ച സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് 8.6 ലക്ഷം രൂപ വിലമതിക്കുന്ന 172 ഗ്രാം സ്വർണം പിടിച്ചെടുത്തു. എമര്‍ജന്‍സി ലാമ്പിനുള്ളില്‍ കടത്തിയ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മറ്റൊരു കേസില്‍ വെള്ളിയാഴ്‌ച ദുബൈയില്‍ നിന്ന് എസ്‌ജി 141 വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് 11 ലക്ഷം വില വരുന്ന 223 ഗ്രാം സ്വർണം പിടിച്ചെടുത്തു. ട്രോളി ബാഗിന്‍റെ നാല് ചക്രങ്ങള്‍ക്കുള്ളില്‍ ചതുരവടികളായി ഒളിപ്പിച്ച് കടത്തുകയായിരുന്നു.