കോഴിക്കോട്:ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം സൗന്ദര്യത്തിന് നൽകുന്നവരാണ് സ്ത്രീകൾ. സൗന്ദര്യം വർധിക്കുന്നതിന് ഏത് പരീക്ഷണത്തിനും മുതിരുന്നവരുടെ എണ്ണവും കുറവല്ല. കാലം മാറിയതോടെ സ്ത്രീകളുടെ സൗന്ദര്യ ബോധത്തിനും മാറ്റം വന്നു. മുഖസൗന്ദര്യത്തിനും നിറത്തിനുമപ്പുറം വടിവൊത്ത ശരീരമാണ് സൗന്ദര്യത്തിന്‍റെ ആധാരമെന്ന പൊതു ബോധം സ്ത്രീകൾക്കിടയിൽ വ്യാപകമായതോടെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി സ്ത്രീകൾ പരീക്ഷിക്കുന്ന രീതികളിലും വലിയ മാറ്റങ്ങളാണുണ്ടായത്.
വ്യായമത്തോടൊപ്പം ശരീരസൗന്ദര്യവും; വീട്ടമ്മമാർക്കിടയിൽ സൂംബ ഡാൻസിന് പ്രിയമേറുന്നു - സൂംബ
സൂംബ ഡാൻസ് ട്രെയിനിങ് സെന്‍ററുകൾ സ്ത്രീകൾക്ക് പ്രിയമാകുമ്പോൾ ജീവിതശൈലി രോഗങ്ങളുടെ ഗ്രാഫ്, കുറയുന്നുണ്ടെന്നാണ് ഇൻസ്ട്രന്മാരുടെ അഭിപ്രായം
ഇന്ന് വ്യായാമത്തിലൂടെ സൗന്ദര്യത്തോടൊപ്പം ആരോഗ്യവും മെച്ചപ്പെടുത്തുന്നതിലാണ് സ്ത്രീകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെയാണ് സൂംബ ഡാൻസിന് പ്രിയമേറുന്നത്. ആരോഗ്യം നിലനിർത്തുന്നതിനോടൊപ്പം ശരീരഭംഗിയും നേടാൻ സാധിക്കുമെന്നതാണ് സൂംബയിലേക്ക് സ്ത്രീകളെ ആകർഷിക്കുന്നത്. ജിമ്മിനെ അപേക്ഷിച്ച് സൂംബ ട്രെയിനിങ് സെന്‍ററുകൾ സ്ത്രീകൾക്ക് മാത്രമായുള്ളൊരു ഇടമായി മാറുന്നു എന്നതും വീട്ടമ്മമാർക്ക് സുംബ ഡാൻസിനോടുള്ള പ്രിയം ഏറുന്നതായി സുംബ ഡാൻസ് ഇൻസ്ട്രക്ടർമാർ പറയുന്നു.
സൂംബ ഡാൻസ് ട്രെയിനിങ് സെന്‍ററുകൾ സ്ത്രീകൾക്ക് പ്രിയമാകുമ്പോൾ ജീവിതശൈലി രോഗങ്ങളുടെ ഗ്രാഫ്, കുറയുന്നുണ്ടെന്നാണ് ഇൻസ്ട്രന്മാരുടെ അഭിപ്രായം. ആരോഗ്യം നിലനിർത്താൻ കഴിയുന്നതോടൊപ്പം മാനസിക സന്തോഷം കൂടി ലഭിക്കുന്നത് തങ്ങളെ സംബന്ധിച്ചടുത്തോളം ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്ന് കൂടിയാണെന്നാണ് സ്ത്രീകളും പറയുന്നു.