കോഴിക്കോട്: മാവോയിസ്റ്റ് കേസിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് യുവമോർച്ച. പ്രതിഭാഗം ഉന്നയിക്കുന്ന ആരോപണങ്ങളെ ഖണ്ഡിക്കാതെ തെളിവുകൾ ഹാജരക്കാതെ കേസിൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പ്രതിഭാഗത്തിന് സൗകര്യം ഒരുക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് കെ.പി. പ്രകാശ് ബാബു ആരോപിച്ചു.
മാവോയിസ്റ്റ് കേസിൽ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് യുവമോർച്ച - കോഴിക്കോട്
രാജ്യദ്രോഹ പ്രവർത്തനത്തിന് അറസ്റ്റിലായ പ്രതികളിൽ നിന്ന് കണ്ടെത്തിയ ലഘുലേഖയുടെ ഗൗരവം കോടതിയെ ധരിപ്പിക്കേണ്ട ഉത്തരവാദിത്വം പ്രോസിക്യൂഷനുണ്ടെന്നും കോടതിയിൽ ഇവർ മൗനം പാലിക്കുകയാണെന്നും പ്രകാശ് ബാബു
മാവോയിസ്റ്റ് കേസിൽ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് യുവമോർച്ച
രാജ്യദ്രോഹ പ്രവർത്തനത്തിന് അറസ്റ്റിലായ പ്രതികളിൽ നിന്ന് കണ്ടെത്തിയ ലഘുലേഖയുടെ ഗൗരവം കോടതിയെ ധരിപ്പിക്കേണ്ട ഉത്തരവാദിത്വം പ്രോസിക്യൂഷനുണ്ട്. എന്നാൽ പ്രോസിക്യൂഷൻ കോടതിയിൽ മൗനം പാലിക്കുകയാണ്. ഇതിനെതിരേ യുവമോർച്ച നിയമപരമായി നീങ്ങും. സംഭവത്തിന്‍റെ വിശദമായ റിപ്പോർട്ട് എൻഐഎക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും യുവമോർച്ച കൈമാറുമെന്നും പ്രകാശ് ബാബു പറഞ്ഞു.