കോഴിക്കോട്: മാധ്യമപ്രവർത്തകരെക്കുറിച്ചുള്ള യു. പ്രതിഭ എംഎല്‍എയുടെ പരാമർശത്തിനെതിരെ യുവമോർച്ച. എംഎല്‍എയുടെ പരാമർശം നിലവാരമില്ലാത്തതെന്ന് സംസ്ഥാന പ്രസിഡന്‍റ് സി.ആർ പ്രഫുല്‍ കൃഷ്ണൻ. ഒരു ജനപ്രതിനിധിയാണെന്ന് പ്രതിഭ ഓർക്കണമായിരുന്നുവെന്ന് പ്രഫുല്‍ കൃഷ്‌ണൻ വാർത്താക്കുറിപ്പില്‍ പറഞ്ഞു.
യു.പ്രതിഭ എംഎല്‍എയ്ക്ക് യുവമോർച്ചയുടെ വിമർശനം - യു പ്രതിഭ എംഎല്‍എ
എംഎല്‍എയുടെ പരാമർശം നിലവാരമില്ലാത്തതെന്ന് സംസ്ഥാന പ്രസിഡന്‍റ് സി.ആർ പ്രഫുല്‍ കൃഷ്ണൻ. ഒരു ജനപ്രതിനിധിയാണെന്ന് പ്രതിഭ ഓർക്കണമായിരുന്നുവെന്നും പ്രഫുല്‍ കൃഷ്‌ണ വാർത്താക്കുറിപ്പില്‍ പറഞ്ഞു.
![യു.പ്രതിഭ എംഎല്‍എയ്ക്ക് യുവമോർച്ചയുടെ വിമർശനം yuvamorcha against u pratibha mla u pratibha mla yuvamorcha state president c r praful യു.പ്രതിഭ എംഎല്‍എയ്ക്ക് എതിരെ യുവമോർച്ച സി.ആർ പ്രഫുല്‍ യു പ്രതിഭ എംഎല്‍എ യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6658112-1098-6658112-1585990636897.jpg)
കൊവിഡ് കാലത്തും സ്വന്തം ആരോഗ്യം നോക്കാതെ മാധ്യമ ധർമ്മം നിർവഹിക്കുന്ന സഹോദരിമാരെയാണ് എംഎല്‍എ അപമാനിച്ചത്. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും വീട്ടിലെ എസി മുറിയിലിരുന്ന് ഫെസ്ബുക്ക് നോക്കുന്ന എംഎൽഎയ്ക്ക് മനസിലാവില്ല. ഡിവൈഎഫ്ഐ നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ ദേഷ്യം തീർക്കേണ്ടത് മാധ്യമ പ്രവർത്തകരോടല്ലെന്നും പ്രഫുല്‍ വിമർശിച്ചു. വനിതകൾ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരോട് നിരുപാധികം മാപ്പ് പറയുന്നതാണ് അന്തസെന്ന് കായംകുളം എംഎൽഎയെ യുവമോർച്ച ഓർമ്മിപ്പിക്കുന്നുവെന്നും പ്രഫുൽ കൂട്ടിച്ചേർത്തു.