കോഴിക്കോട്:മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി കത്വ-ഉന്നാവോ പെൺകുട്ടികളുടെ നിയമ സഹായത്തിന് സമാഹരിച്ച ഫണ്ട് തിരിമറി നടത്തിയത് സംബന്ധിച്ച് ആരോപണങ്ങൾക്കെതിരെ പ്രതികരിക്കേണ്ട നേതൃത്വം മൗനം പാലിക്കുകയാണെന്ന് മുൻ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയംഗം യൂസുഫ് പടനിലം. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് നേതൃത്വം കാണിക്കുന്ന്.
കത്വ ഫണ്ട് പിരിവ് തട്ടിപ്പ്; നേതൃത്വം മൗനം വെടിയണമെന്ന് യൂസുഫ് പടനിലം - കത്വ ഫണ്ട് പിരിവ് തട്ടിപ്പ്
ആരോപണങ്ങൾക്കെതിരെ പ്രതികരിക്കാൻ മുസ്ലിം ലീഗ് കേന്ദ്ര നേതൃത്വം തയാറാകണമെന്ന് മുൻ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയംഗം യൂസുഫ് പടനിലം കോഴിക്കോട് പറഞ്ഞു
കത്വ ഫണ്ട് പിരിവ് തട്ടിപ്പ്; നേതൃത്വം മൗനം പാലിക്കുകയാണെന്ന് യൂസുഫ് പടനിലം
കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്കിൽ വിദേശത്ത് നിന്നുൾപ്പെടെ എത്ര പണം ലഭിച്ചുവെന്നോ എത്ര രൂപ ചെലവാക്കിയെന്നോ വിശദീകരിക്കാൻ കഴിയാതെ നാഥനില്ല പാർട്ടിയായി മുസ്ലിം ലീഗ് മാറുകയാണ്. ആരോപണങ്ങൾക്കെതിരെ പ്രതികരിക്കാൻ മുസ്ലിം ലീഗ് കേന്ദ്ര നേതൃത്വം തയാറാകണമെന്നും അദേഹം പറഞ്ഞു.
Last Updated : Mar 12, 2021, 3:27 PM IST