കോഴിക്കോട്: യൂത്ത് ലീഗിനിനെതിരെ സുനാമി ഫണ്ട് തട്ടിപ്പിന് സമാനമായ ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം. കത്വാ-ഉന്നാവോ പീഢനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറിയില്ലെന്ന് യൂസഫ് പടനിലം ആരോപിച്ചു.
യൂത്ത് ലീഗിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യൂസഫ് പടനിലം - ആരോപണവുമായി യൂസഫ് പടനിലം
കത്വാ-ഉന്നാവോ പീഢനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറിയില്ലെന്ന് യൂസഫ് പടനിലം ആരോപിച്ചു
പികെ ഫിറോസ് നയിച്ച 2019ലെ യുവജന യാത്രയുടെ കടമുണ്ടെന്ന് പറഞ്ഞാണ് ഉന്നാവോ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വെട്ടിച്ചത്. രോഹിത് വെമുലയുടെ കുടുംബത്തിന് നൽകിയ 10 ലക്ഷത്തിന്‍റെ ചെക്ക് മടങ്ങിയപ്പോൾ അഞ്ച് ലക്ഷം കത്വ ഫണ്ടിൽ നിന്ന് വകമാറ്റിയെന്നും യൂസഫ് പടനിലം ആരോപിക്കുന്നു.
സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്ത ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങളെ പാർട്ടിക്കുള്ളിൽ തന്നെ അവഹേളിക്കുവാൻ ശ്രമിച്ചു. അഴിമതി ചോദ്യം ചെയ്താതാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ രാജിവെച്ചതിന് കാരണമെന്നും യൂസഫ് പടനിലം പറഞ്ഞു. ക്രമക്കേട് നടത്തിയ പികെ ഫിറോസ്, സികെ സുബൈർ, എന്നിവരെ ലീഗ് സംരക്ഷിക്കുകയാണ്. യൂത്ത് ലീഗിലെ സാമ്പത്തിക ക്രമക്കേടുകൾ സംസ്ഥാന തലത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകുമെന്നും യൂസഫ് പടനിലം വ്യക്തമാക്കി.