കോഴിക്കോട് : കോടഞ്ചേരിയിൽ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോടഞ്ചേരി കൈപ്പുറം സ്വദേശി അഭിജിത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നൂറാംതോട് സ്വദേശി നിതിൻ തങ്കച്ചനാണ് (25) കൊല്ലപ്പെട്ടത് (Murder Case Updates).
കോട്ടക്കലിലെ ആയുര്‍വേദ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിയാണ് നിതിന്‍. ഡിസംബര്‍ 7നാണ് കേസിനാസ്‌പദമായ സംഭവം. രാവിലെ താമസ സ്ഥലത്ത് നിന്നും വീട്ടിലേക്ക് പുറപ്പെട്ട നിതിന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് കുടുംബം കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോടഞ്ചേരിയിലെ കണ്ണോത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും നിതിന്‍റെ മൃതദേഹം കണ്ടെത്തിയത് (Nursing Student Murder Case).