കോഴിക്കോട്:കെ-റെയിൽ എന്ന ഉട്ടോപ്യൻ ആശയം കൊണ്ടുവരുമ്പോൾ അതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പദ്ധതിയെ കുറിച്ച് പഠനം നടത്തുന്നതിന് പകരം, ഞങ്ങൾക്ക് അധികാരമുണ്ട് അതിനാൽ ഞങ്ങൾ എന്തും ചെയ്യും എന്ന ദാർഷ്ട്യമാണ് മുഖ്യമന്ത്രിക്ക്.
സമരം ശരിവക്കുന്ന വിധിയാണ് ഹൈക്കോടതിയുടേത്. സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.