കോഴിക്കോട്: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ഓൺലൈൻ പരിപാടിക്കിടെ വേദിയിലേക്ക് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
കല്ലാച്ചിയിൽ സ്‌പീക്കിങ് യംഗ് വേദിയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി - സ്‌പീക്കിങ് യംഗ് വേദിയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി
പിൻവാതിൽ നിയമനങ്ങളിലൂടെ അർഹരായ യുവാക്കളുടെ തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നയത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്
പിൻവാതിൽ നിയമനങ്ങളിലൂടെ അർഹരായ യുവാക്കളുടെ തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നയത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. സിപിഎം ഓഫീസ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്. നാദാപുരം ഡിഐ സത്യനാഥിന്‍റെ നേതൃത്വത്തിൽ കനത്ത പൊലീസിനെയും വിന്യസിപ്പിച്ചിരുന്നു. ഇതിനിടെയാണ് 20 ഓളം വരുന്ന പ്രവർത്തകർ പ്രകടനവുമായി എത്തിയത്.
നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ പൊലീസ് പ്രകടനം തടഞ്ഞു. ഇതോടെ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളികൾ തുടർന്നു. മുക്കാൽ മണിക്കൂറോളം ഗതാഗത സ്തംഭനം ഉണ്ടായി. യൂത്ത് ലീഗ് മാർച്ചിന് മണ്ഡലം പ്രസിഡന്‍റ് എം.കെ സമീർ, ജനറൽ സെക്രട്ടറി ഇ ഹാരിസ്, കെഎം ഹംസ, ഒ മുനീർ, റഫീഖ് കക്കംവെള്ളി, വി ജലീൽ, വിപി ഫൈസൽ, സിപി അജ്‌മൽ, സയ്യിദ് മഷൂർ, സിപി അഫ്‌ദൽ, സഫീർ കോടഞ്ചേരി, അഫ്‌സൽ തൂണേരി, വസീം കല്ലാച്ചി എന്നിവർ നേതൃത്വം നൽകി.