ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

മുല്ലപ്പള്ളി രാജിവെക്കണം: പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് - കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹി

കോഴിക്കോട് ഡിസിസിക്ക് മുന്നിലാണ് മുല്ലപ്പള്ളി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

കോഴിക്കോട്  തെരെഞ്ഞെടുപ്പ് തോൽവി  മുല്ലപ്പള്ളി  യൂത്ത് കോൺഗ്രസ്  കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹി  Youth Congress protests demanding Mullappally's resignation
മുല്ലപ്പള്ളി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം
author img

By

Published : May 6, 2021, 7:39 PM IST

കോഴിക്കോട്:തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പ്രതിഷേധം. കോഴിക്കോട് ഡിസിസിക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് പന്നിയങ്കര, കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികൾ എന്നിവർ പ്രതിഷേധിച്ചത്.

മുല്ലപ്പള്ളി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

Read more: ഇന്ദിരാ ഭവന്‌ മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ശ്രീകാന്ത്, അർജുൻ, അഖിൽ എന്നിവരാണ് മുല്ലപ്പള്ളിക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയത്. നേതൃസ്ഥാനത്ത് ഇരിക്കുന്നവരുടെ മനോഭാവം മാറാതെ കോൺഗ്രസ് പാർട്ടി രക്ഷപ്പെടില്ലെന്ന് സൗത്ത് മണ്ഡലം ഭാരവാഹിയായ അർജ്ജുൻ പറഞ്ഞു.

ABOUT THE AUTHOR

...view details