കോഴിക്കോട് :നിര്‍മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്‍റെ ബീം തകർന്നതിൽ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. പാലത്തിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധ പ്രകടനം പാലത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ മന്ത്രി മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ചു.
പാലത്തിന്‍റെ ബീം തകർന്നുവീണിട്ടും സി.പി.എമ്മും ഡിവൈഎഫ്ഐയും മൗനം പാലിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കൃത്യമായി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ നടക്കേണ്ട പാലത്തിന്‍റെ പ്രവൃത്തി കരാർ കമ്പനിയായ യുഎൽസിസിയുടെ ഇഷ്ടപ്രകാരമാണ് നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.