കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് സ്വദേശി അഹമ്മദ് ഇര്‍ഷാദാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 70 ഗ്രാം എംഡിഎംഎ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലായത്.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് വില്‍പ്പനക്കായി കോഴിക്കോടെത്തിച്ച എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസിനെ തുടര്‍ന്ന് ട്രെയിനില്‍ പരിശോധന ശക്തമാക്കിയ സാഹചര്യത്തില്‍ ബസിലാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത്.
ബെംഗളൂരുവില്‍ നിന്ന് ഗ്രാമിന് ആയിരം രൂപയ്‌ക്ക് ലഭിക്കുന്ന എംഡിഎംഎ 3000 രൂപയ്‌ക്കാണ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന കണ്ണികളില്‍ പ്രധാനിയാണ് അഹമ്മദ് ഇര്‍ഷാദ്. ബെംഗളൂരു കോഴിക്കോട് റൂട്ടില്‍ രാത്രിയില്‍ ബസില്‍ പരിശോധനയില്ലെന്ന് മനസിലാക്കിയാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ഇയാള്‍ക്കെതിരെ കേസ്:ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് സ്വദേശിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടില്‍ കയറിയ ഉയാള്‍ യുവതിയെ ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും യുവതിയുടെ ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് പന്തീരാങ്കാവ് പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.