കോഴിക്കോട്:നഗര മധ്യത്തിൽ കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുർ പറവണ്ണ സ്വദേശി ആഷിക്കാണ് പൊലീസ് പിടിയിലായത്. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ ഇയാള്‍ അഞ്ചര പവന്‍റെ സ്വർണം കവർന്ന് രക്ഷപെടുകയായിരുന്നു.
കോഴിക്കോട് ജ്വല്ലറിയിൽ മോഷണം; മണിക്കൂറുകള്‍ക്കുള്ളിൽ പ്രതിയെ കുടുക്കി പൊലീസ് - കോഴിക്കോട് വാർത്തകള്‍
പിടിയിലായ ആഷിക്കിന്‍റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ കേസുകൾ നിലവിലുണ്ട്
കോഴിക്കോട് ജ്വല്ലറിയിൽ മോഷണം
തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ആഷിക്ക് പിടിയിലായത്. ഇയാൾക്കെതിരെ ഫറൂഖ്,തിരൂരങ്ങാടി,തിരൂർ,പാണ്ടിക്കാട്, എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ കേസുകൾ നിലവിലുണ്ട്. ടൗൺ ഇൻസ്പെക്ടർ അനിതകുമാരിയുടെ നേതൃത്വത്തിലുളള സംഘമാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്.
ALSO READ Doctor`s strike: ബഹിഷ്കരണ സമരം ആറാം ദിനം; നിലപാടില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാരും സര്‍ക്കാരും