കോഴിക്കോട് (Kozhikode): ഓണത്തിന് മദ്യ കുപ്പി സമ്മാനം ലഭിക്കുന്ന നറുക്കെടുപ്പ് കൂപ്പൺ അടിച്ചിറക്കിയ യുവാവ് പിടിയിൽ. ബേപ്പൂർ ഇരട്ടച്ചിറപറമ്പ് കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തി(36)നെയാണ് (shimjith) എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബുവും സംഘവും (Excise circle inspector sarath babu and team) അറസ്റ്റ് ചെയ്‌തത്. 1000 കൂപ്പണുകളാണ് ഇയാൾ അച്ചടിച്ചത് (Young Man Arrested In Calicut For Liquor Coupon ).
ഇതിൽ വിൽപ്പന നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടർ ടിക്കറ്റും വിൽക്കാത്ത 700 കൂപ്പണുകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. 20രൂപയാണ് ഇയാൾ കൂപ്പണിന് ഈടാക്കിയിരുന്നത്. 27ന് നറുക്കെടുക്കേണ്ടിയിരുന്ന കൂപ്പണിൽ ഒന്നുമുതൽ അഞ്ച് വരെയുള്ള സമ്മാനങ്ങൾ പ്രമുഖ ബ്രാന്‍ഡുകളുടെ (famous brands) മദ്യമായിരുന്നു. നടത്തിപ്പുകാരൻ പിടിയിലായതോടെ കൂപ്പൺ വാങ്ങിയവരും പെട്ടിരിക്കുകയാണ്.
നറുക്കെടുപ്പ് മുടങ്ങിയതോടെ കൊടുത്ത പണം പ്രതി പുറത്തിറങ്ങിയാൽ വാങ്ങിയെടുക്കും - ഒന്നിലേറെ കൂപ്പൺ വാങ്ങിയ പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത നാട്ടുകാരൻ പറഞ്ഞു. ബേപ്പൂർ പ്രദേശത്തെ ഒന്നാകെ അപകീർത്തിപ്പെടുത്തുന്ന, സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം പ്രവണതകളെ തള്ളിക്കളയണമെന്ന് ഡി.വൈ.എഫ്.ഐ (DYFI) അടക്കമുള്ള സംഘടനകൾ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്യം സമ്മാനമായി നൽകുന്ന കൂപ്പണുകൾ അടിച്ചിറക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മുന്നറിയിപ്പ് നൽകിയത്. ഇതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്.