കേരളം

kerala

ETV Bharat / state

കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡന പരാതി; പ്രതി കസ്‌റ്റഡിയിൽ - പീഡനം

ശസ്ത്രക്രിയയ്ക്ക് ശേഷമുളള പാതി മയക്കത്തിലാണ് പീഡനം നടന്നത്. യുവതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു

Harassment Complaint  molested  Kozhikode Medical College Hospital  കോഴിക്കോട്  കോഴിക്കോട് മെഡിക്കൽ കോളജ്  പീഡിപ്പിച്ചു  പീഡനം  യുവതിയെ പീഡിപ്പിച്ചു
യുവതിയെ പീഡിപ്പിച്ചു

By

Published : Mar 20, 2023, 12:17 PM IST

Updated : Mar 20, 2023, 1:29 PM IST

കോഴിക്കോട്:കോഴിക്കോട്മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി അറ്റൻഡർ വടകര സ്വദേശി ശശീന്ദ്രനെ (55) പൊലീസ് അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്‌ച ആണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. ശശീന്ദ്രനെ ആശുപത്രിയിൽ നിന്ന് സസ്‌പൻഡ് ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രതി ഇന്ന് റിമാൻഡിലാകുമെന്നാണ് കരുതുന്നത്.

തൈറോയ്‌ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കൽ ഐസിയുവിന് സമീപം വിശ്രമിക്കുമ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷമുളള പാതി മയക്കത്തിലാണ് പീഡനം നടന്നത്. യുവതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.

സംഭവം നടന്നത് ഇങ്ങനെ:ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന സ്ഥലത്ത് പുരുഷ അറ്റൻഡർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പാതിമയക്കത്തിലായിരുന്ന തൻ്റെ ശരീരത്തിൽ ആരോ സ്‌പർശിക്കുന്നതായി അനുഭവപ്പെട്ടു. എന്നാൽ ഒന്നും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ബോധം വന്നതോടെ വനിത നഴ്‌സിനോട് വിവരം പറഞ്ഞെങ്കിലും ഒന്നും പേടിക്കാനില്ല എന്നായിരുന്നു മറുപടി ലഭിച്ചത്.

വൈകിട്ട് ഡോക്‌ടറോട് പരാതി പറഞ്ഞതോടെയാണ് നടപടി ഉണ്ടായതതെന്നും പരാതിയിൽ പറയുന്നു. ഡോക്‌ടറുടെ നിർദേശപ്രകാരമാണ് സ്ത്രീയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഈ അറ്റൻഡർക്കെതിരെ നേരത്തെയും രണ്ട് പരാതി ഉയർന്നതായാണ് വിവരം.

സമ്പൂർണ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുളളിൽ നടന്ന പീഡനത്തിൽ അടിയന്തര അന്വേഷണത്തിനാണ് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. ലൈംഗികാതിക്രമത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി, വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട്, ആർഎംഒ, നഴ്‌സിങ് ഓഫിസർ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ ആഭ്യന്തര അന്വേഷണത്തിനായി മന്ത്രി നിയമിച്ചു.

Last Updated : Mar 20, 2023, 1:29 PM IST

ABOUT THE AUTHOR

...view details