കേരളം

kerala

ETV Bharat / state

Young Man shot in Private Lodge | ലോഡ്‌ജില്‍ യുവാവ് വെടിയേറ്റ നിലയില്‍; സംഭവം കോഴിക്കോട് നഗരത്തില്‍, പരിക്ക് ഗുരുതരം - യുവാവിന് വെടിയേറ്റു

youth was found shot in a private lodge in Kozhikode | പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെയാണ് തലയ്‌ക്ക് വെടിയേറ്റ നിലയിൽ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് കണ്ടെത്തിയത്.

Young Man shot in Private Lodge  Kozhikode  കോഴിക്കോട് വെടിവയ്‌പ്  വെടിവയ്‌പ്  crime news  യുവാവിന് വെടിയേറ്റു  suicide attempt
The youth was found shot in a private lodge in Kozhikode

By ETV Bharat Kerala Team

Published : Oct 31, 2023, 9:34 AM IST

കോഴിക്കോട്: യുവാവിനെ സ്വയം വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെ ആണ് തലക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. എയർഗൺ ഉപയോഗിച്ച് തലയ്‌ക്ക് ഉന്നംവെച്ച ഇയാൾ ആത്മഹത്യ നടത്താൻ ശ്രമിച്ചുവെന്നാണ് പ്രാഥമിക നിഗമനം (The youth was found shot in a private lodge in Kozhikode). കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്ത ഇയാൾ ഇന്ന് പുലർച്ചെ സ്വയം വെടിയുതിർത്തുവെന്നാണ് പൊലീസ് പറയുന്നത്.

സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടാണ് ഇയാൾ മുറി വാടകക്കെടുത്തത്. ഷംസുദ്ദീനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം കഴിഞ്ഞ ദിവസം പേരാമ്പ്ര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കോഴിക്കോട് നഗരത്തിലുണ്ടെന്ന് മനസിലായത്. തുടർന്ന് ഹോട്ടലിൻ്റെ വാതിലിൽ മുട്ടി വിളിച്ചിട്ട് തുറക്കാതായതോടെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് വെടിയേറ്റ് പരിക്കേറ്റ നിലയിൽ ഷംസുദ്ദീനെ കണ്ടെത്തിയത്. നിലവിൽ ഇയാൾ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ABOUT THE AUTHOR

...view details