കോഴിക്കോട്:രോഗബാധിതയായ അമ്മയ്ക്ക് മരുന്നുവാങ്ങാന്‍ പോകുകയായിരുന്ന യുവാവിനെ എസ്‌ഐയും പൊലീസുകാരും മര്‍ദിച്ചതായി പരാതി. ചേലക്കാട് സ്വദേശി മലയില്‍ രജിലേഷിനെ എസ്ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട് . മര്‍ദനത്തില്‍ തലയ്ക്കും കൈക്കും പരിക്കേറ്റതായി രജിലേഷ് പറഞ്ഞു.
പിഴയടയ്ക്കാന്‍ കൈയില്‍ പണമില്ലെന്നും സ്റ്റേഷനില്‍ എത്തി അടയ്ക്കാമെന്നും പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ലെന്നും യുവാവ് പറയുന്നു. . രജിലേഷ് പൊലീസിനോട് സംസാരിക്കവേ പൊടുന്നനെ എസ്‌ഐ ജീപ്പിൽ നിന്ന് ചാടിയിറങ്ങി കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്യുന്നു. മറ്റു പോലീസുകാർ ചേര്‍ന്നു രജിലേഷിനെ ജീപ്പിനു പിന്നിലേക്കു പിടിച്ചുവലിച്ച് കൊണ്ടുപോയ ശേഷം പിന്നിലെ ഡോറിലൂടെ അകത്തേക്കു തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം.