കോഴിക്കോട്:മയക്ക് മരുന്നുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് യുവാവ് അറസ്റ്റില്‍. വളാഞ്ചേരി പാടത്ത് ഹൗസിൽ മുഹമ്മദ്‌യാസറിനെയാണ് (24) പിടികൂടിയത്. മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയില്‍ - കുട്ടിക്കാട്ടൂർ
വളാഞ്ചേരി പാടത്ത് ഹൗസിൽ മുഹമ്മദ്‌യാസറിനെയാണ് (24) മയക്കുമരുന്നമായി കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നും പിടികൂടിയത്.
യുവാവിൽ നിന്നും 18 ഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തു. മെഡിക്കൽ കോളജ്, കുന്ദമംഗലം, പുവ്വാട്ട് പറമ്പ്, എൻഐടി, കുട്ടിക്കാട്ടൂർ, മാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. കോളജ്, സ്‌കൂൾ വിദ്യാർഥികൾക്കാണ് കൂടുതലായി മയക്കുമരുന്ന് നൽകുന്നത് എന്ന് ഇയാള്‍ മെഴി നൽകിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത്. മെഡിക്കൽ കോളജ് സി ഐ ബെനിലാൽ, അസിസ്റ്റന്‍റ് നോർത്ത് കമ്മീഷണർ സുദർശൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Also Read: കാസർകോട് വീണ്ടും കുഴല്‍പ്പണ വേട്ട; പിടിയിലായത് മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുന്നതിനിടെ