കേരളം

kerala

ETV Bharat / state

ട്രെയിനിനുള്ളില്‍ തീയിടാന്‍ ശ്രമം; അന്യസംസ്ഥാനക്കാരനായ 20കാരന്‍ പിടിയില്‍

മഹാരാഷ്ട്ര സ്വദേശിയാണ് റെയിൽവെ പൊലീസിൻ്റെ പിടിയിലായത്

Young man arrested  Young man try to set fire inside train  try to set fire inside train  Kozhikode  Intercity Express  Railway Police arrested  ട്രെയിനിനുള്ളില്‍ തീയിടാന്‍ ശ്രമം  അന്യസംസ്ഥാനക്കാരനായ ഇരുപതുകാരന്‍ പിടിയില്‍  ഇരുപതുകാരന്‍ പിടിയില്‍  മഹാരാഷ്ട്ര സ്വദേശി  റെയിൽവെ  പുകവലി പാടില്ല  കോഴിക്കോട്
ട്രെയിനിനുള്ളില്‍ തീയിടാന്‍ ശ്രമം; അന്യസംസ്ഥാനക്കാരനായ ഇരുപതുകാരന്‍ പിടിയില്‍

By

Published : Jun 5, 2023, 7:55 PM IST

Updated : Jun 5, 2023, 10:20 PM IST

കോഴിക്കോട്: ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനാണ് കോഴിക്കോട് പിടിയിലായത്. കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി എക്‌സ്‌പ്രസ് കൊയിലാണ്ടി വിട്ട് എലത്തൂരിൽ എത്തുന്നതിന് മുമ്പാണ് ഇയാളുടെ കയ്യിൽ ലൈറ്ററും പേപ്പറും കണ്ടത്. ട്രെയിനിനകത്തെ 'പുകവലി പാടില്ല' എന്ന ബോര്‍ഡ് അടര്‍ത്തിയെടുത്താണ് ഇയാള്‍ തീ കത്തിക്കാന്‍ ശ്രമിച്ചത്. ഇതോടെ യാത്രക്കാർ പിടികൂടി ഇയാളെ റെയിൽവെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

നിലവില്‍ ഇയാൾ കോഴിക്കോട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും എന്താണ് യഥാര്‍ഥത്തില്‍ ഇയാൾ ഉദ്ദേശിച്ചത് എന്നതിനെപ്പറ്റി ചോദ്യംചെയ്‌തു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ്:ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീവയ്പ്പ് നടന്നത് രാജ്യമൊട്ടാകെ ചര്‍ച്ചയായിരുന്നു. ഷാറൂഖ് സെയ്‌ഫി എന്ന അക്രമി യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ അപായച്ചങ്ങല വലിച്ചതോടെ ട്രെയിന്‍ കോരപ്പുഴ പാലത്തില്‍ നിന്നു. ട്രെയിന്‍ നിന്നതോടെ അക്രമി ഓടി രക്ഷപ്പെട്ടതായും യാത്രക്കാര്‍ പൊലീസിനോട് അറിയിച്ചിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

അതേസമയം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി കണ്ണൂരിലെത്തി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മഹാരാഷ്‌ട്രയിലേക്ക് കടന്ന ഇയാളെ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും ചേര്‍ന്നാണ് പിടികൂടിയത്. തീവയ്‌പ്പിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ലഭിച്ച വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയായിരുന്നു പിന്നീടുള്ള അന്വേഷണം. തീവയ്‌പ്പില്‍ ഷാറൂഖിനും പൊള്ളലേറ്റിരുന്നു എന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊള്ളലിന് ആശുപത്രിയില്‍ ചികിത്സ തേടിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.

അടിമുടി നാടകീയത:തുടര്‍ന്ന് ഏറെ നാടകീയ രംഗങ്ങള്‍ക്ക് ശേഷം കേരളത്തിലെത്തിച്ച പ്രതിയെ ഏപ്രില്‍ 20 വരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സൂരജ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയായിരുന്നു നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം തെളിവെടുപ്പിനായി ഇയാളെ പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ഷാറൂഖ് തീവച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്‍റെ ഡി 1, ഡി 2 കമ്പാര്‍ട്ട്‌മെന്‍റിലുള്‍പ്പടെ എത്തിച്ച് തെളിവെടുത്തു.

എന്നാല്‍ ഷാറൂഖിനെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് അവ്യക്തത നിലനിന്നിരുന്നു. ട്രാന്‍സിറ്റ് വാറണ്ടിന്‍റെ സമയപരിധി കഴിഞ്ഞിട്ടും പ്രതിയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നില്ല. കരള്‍ വീക്കമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജില്‍ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. പരിശോധനാഫലം വന്നപ്പോള്‍ കരളിന്‍റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാണെന്ന് കണ്ടെത്തിയതോടെ അന്വേഷണ സംഘം ചീഫ് മജിസ്‌ട്രേറ്റിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് നടപടി സ്വീകരിച്ചത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്‌പര വിരുദ്ധമായ മൊഴികളായിരുന്നു നല്‍കിയിരുന്നത്. ആക്രമണം നടത്തിയാല്‍ തനിക്ക് നല്ലത് വരുമെന്ന് തന്നോട് ഒരാള്‍ ഉപദേശിച്ചു എന്നായിരുന്നു ഇയാളുടെ ആദ്യഘട്ടത്തിലെ മൊഴി.

Last Updated : Jun 5, 2023, 10:20 PM IST

ABOUT THE AUTHOR

...view details