കോഴിക്കോട്:സിപിഎം നാദാപുരം ഏരിയ കമ്മിറ്റി അംഗത്തിന്‍റെ വീട്ടുമുറ്റത്ത് റീത്ത് വച്ച നിലയില്‍. സി.എച്ച് മോഹനന്‍റെ പുളിക്കൂലിലെ വീട്ടുമുറ്റത്താണ് റീത്ത് കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ചു മണിക്ക് അദ്ദേഹം പ്രഭാത സവാരിക്കായി ഇറങ്ങുന്നതിനിടയിലാണ് മുറ്റത്ത് റീത്ത് ശ്രദ്ധയില്‍പ്പെട്ടത്. പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം ഡിവൈഎസ്‌പി പി.എ ശിവദാസ്, സിഐ എന്‍.കെ സത്യനാഥ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി.
നാദാപുരത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്‍റെ വീട്ടുമുറ്റത്ത് റീത്ത് - Kozhikkode latest news
സിപിഎം നാദാപുരം ഏരിയ കമ്മിറ്റി അംഗം സി.എച്ച് മോഹനന്‍റെ വീട്ടുമുറ്റത്താണ് റീത്ത് കാണപ്പെട്ടത്.
നാദാപുരത്ത് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്‍റെ വീട്ടുമുറ്റത്ത് റീത്ത്
പ്ലാസ്റ്റിക്ക് കവറിലും, ന്യൂസ് പേപ്പറിലുമാണ് റീത്ത് നിർമിച്ചത്. ഇതിന് നടുവിലായി 'ആര്‍ഐപി' എന്നും, പഴയ കണക്കുകൾ തീർക്കാനാണ് തീരുമാനമെങ്കിൽ റീത്തുമായി ഞങ്ങൾ വരുമെന്നും എഴുതി വെച്ചിട്ടുണ്ട്. മോഹനന്‍റെ മൊഴിയെടുത്ത പൊലീസ് റീത്ത് നീക്കം ചെയ്‌തു.
സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സമാധാനന്തരീക്ഷം നിലനിൽക്കുന്ന മേഖലയിൽ ബോധപൂര്‍വം കുഴപ്പം സൃഷ്‌ടിക്കുന്നതിനായാണ് റീത്ത് വെച്ചതെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം.