കോഴിക്കോട് :എംഎസ്എഫ് നേതാക്കൾക്കെതിരെ ലൈംഗിക അധിക്ഷേപ പരാതി നൽകിയ ഹരിതയിലെ നേതാക്കളോട് ഹിയറിങ്ങിന് ഹാജരാകാൻ വനിത കമ്മിഷൻ നിർദേശം. സെപ്‌റ്റംബർ ഏഴിന് മലപ്പുറത്ത് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാനാണ് നിർദേശം നൽകിയത്. എന്നാൽ ഇതിന് സാധിക്കില്ലെന്നും കോഴിക്കോട് ഹാജരാവാൻ അനുവദിക്കണമെന്നും ഹരിത നേതാക്കള്‍ വനിത കമ്മിഷനെ അറിയിച്ചു.
MSF നേതാക്കള്‍ക്കെതിരായ ലൈംഗികാധിക്ഷേപ പരാതി : ഹിയറിങ്ങിന് ഹാജരാകാൻ 'ഹരിത'യ്‌ക്ക് വനിത കമ്മിഷൻ നിർദേശം
സെപ്‌റ്റംബർ ഏഴിന് മലപ്പുറത്ത് ഹിയറിങ്ങിന് ഹാജരാകാൻ നിർദേശിച്ചെങ്കിലും കോഴിക്കോട് എത്താന്‍ അനുവദിക്കണമെന്ന് ഹരിത നേതാക്കള്‍
MSF ലൈംഗീകാധിക്ഷേപം: ഹിയറിങിന് ഹാജരാകാൻ 'ഹരിത'യ്‌ക്ക് വനിത കമ്മീഷൻ നിർദേശം
READ MORE:ഹരിത സമവായത്തിനില്ല, വെട്ടിലായ ലീഗ് നാണക്കേടില്‍
ഹരിത നേതാക്കളുടെ അപേക്ഷ അംഗീകരിച്ച കമ്മിഷൻ കോഴിക്കോട് ഹിയറിങ്ങിനുള്ള തിയ്യതി പിന്നീട് അറിയിക്കുമെന്ന് വ്യക്തമാക്കി. മുസ്ലിം ലീഗിന്‍റെ മുതിർന്ന നേതാക്കൾ ഇടപെട്ട് നടത്തിയ അനുനയനീക്കത്തിനൊടുവിൽ ഹരിത നേതാക്കളോട് ഖേദം പ്രകടിപ്പിക്കാൻ എംഎസ്എഫ് നേതാക്കൾ തയ്യാറായെങ്കിലും കമ്മിഷനിൽ നൽകിയ പരാതി പിന്‍വലിക്കില്ലെന്ന് 'ഹരിത' വ്യക്തമാക്കിയിരുന്നു.