കോഴിക്കോട്:നരിക്കുനിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. നെല്ലേരിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശിനി ഉഷയാണ് (52) മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ എളേറ്റിൽ റോഡിൽ നെല്ലിയേരി താഴത്തായിരുന്നു അപകടം.
ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു - latest news in kozhikode
കോഴിക്കോട് നരിക്കുനിയില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി മരിച്ചു
ബസ് അപകടത്തില്‍ മരിച്ച കൊയിലാണ്ടി സ്വദേശിനി ഉഷ (52)
താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ് വളവ് തിരിയുന്നതിനിടെ ഉഷ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗരുതരമായി പരിക്കേറ്റ ഉഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബസിന്‍റെ ഡോര്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.