കേരളം

kerala

ETV Bharat / state

കോഴിക്കോട് പന്തീരാങ്കാവിൽ കൂട്ടബലാത്സംഗം; ജ്യൂസിൽ മയക്കുമരുന്ന് കലർത്തി യുവതിയെ പീഡിപ്പിച്ചു - woman gang raped in kozhikode

സൗഹൃദം നടിച്ച് ഫ്ലാറ്റിലേക്ക് കൂട്ടികൊണ്ട് പോകുകയും അവിടെ വച്ച് മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും യുവതി പൊലീസിന് മൊഴി നൽകി.

kozhikode gang rape case  three arrested in gang rape case  gang rape case  rape case kozhikode  gang rape case kozhikode  pantheerankavu gang rape case  kozhikode crime news  കോഴിക്കോട് വാർത്തകൾ  കോഴിക്കോട് കൂട്ടബലാത്സംഗം  കൂട്ടബലാത്സംഗം കോഴിക്കോട്  22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  കൂട്ടബലാത്സംഗം വാർത്തകൾ  പന്തീരാങ്കാവ് പൊലീസ്  പന്തീരാങ്കാവ് ബലാത്സംഗം  പീഡനക്കേസ് കോഴിക്കോട്  പന്തീരങ്കാവിൽ കൂട്ടബലാത്സംഗം  കോഴിക്കോട് പന്തീരാങ്കാവിൽ കൂട്ടബലാത്സംഗം  ജ്യൂസ്  woman gang raped in kozhikode  woman gang raped in pantheerankavu
കൂട്ടബലാത്സംഗം

By

Published : Jan 13, 2023, 11:48 AM IST

കോഴിക്കോട്:പന്തീരാങ്കാവിൽ 22കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നാല് പേർ പീഡിപ്പിച്ചു എന്നാണ് പരാതി. ചേവായൂർ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരാൾക്കായുള്ള അന്വേഷണം ഊർജിതമാണ്.

രണ്ട് ദിവസം മുൻപാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഒരു വർഷം മുൻപാണ് കേസിനാസ്‌പദമായ സംഭവം. നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ നഗരത്തിലെ ആഡംബര ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി.

ഇന്നലെ രാത്രിയോടെ പന്തീരാങ്കാവ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. യുവതിയുടെ വൈദ്യപരിശോധനയും വിശദമായ മൊഴിയും രേഖപ്പെടുത്തിയ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുകയെന്ന് പൊലീസ് അറിയിച്ചു. ഫോൺ രേഖകളടക്കം ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details