കേരളം

kerala

ETV Bharat / state

പുറമേരിയിൽ പേ വിഷബാധയേറ്റ് യുവതി മരിച്ചു - stay dog attack in Kozhikode

വിഷുവിന് തലേ ദിവസം മരിച്ച സ്‌ത്രീ ഉൾപ്പെടെ 10ഓളം പേരെയാണ് തെരുവുനായ ആക്രമിച്ചത്.

തെരുവ് പട്ടിയുടെ കടിയേറ്റു  മുതുവടത്തൂരിൽ വിഷബാധയേറ്റ് മരണം  മനുജ പേവിഷബാധയേറ്റ് മരണം  മുതുവടത്തൂരിൽ പേവിഷബാധ  പേവിഷബാധയേറ്റ് യുവതി മരിച്ചു  rabbis infection news  stay dog attack in Kozhikode  kozhikode stray dog attack
മുതുവടത്തൂരിൽ പേ വിഷബാധയേറ്റ് യുവതി മരിച്ചു

By

Published : May 9, 2021, 11:54 AM IST

കോഴിക്കോട്: തെരുവ് പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുറമേരി മുതുവടത്തൂരിലെ കനകത്ത് താഴക്കുനി ബാബുവിൻ്റെ ഭാര്യ മനുജ (44) ആണ് പേ വിഷബാധയേറ്റ് മരിച്ചത്. ഏപ്രിൽ 13നാണ് മനുജയെ വീടിന് സമീപത്ത് തെരുവുനായ ആക്രമിച്ചത്. കാലിലും കൈകൾക്കും സാരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

മനുജ പ്രതിരോധ കുത്തിവെപ്പും സ്വീകരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങി എത്തിയ ശേഷം മൂന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ഇതിനിടയിൽ നടത്തിയ പരിശോധനയിലാണ് മനുജയ്ക്ക് പേ വിഷ ബാധയേറ്റതായി സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് യുവതി മരണപ്പെട്ടത്. മനുജ ഉൾപ്പെടെ 10 ഓളം പേരെയാണ് വിഷുവിന്‍റെ തലേ ദിവസം പട്ടി ആക്രമിച്ചത്.

READ MORE: പുറമേരിയില്‍ പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍

ABOUT THE AUTHOR

...view details