കോഴിക്കോട് :ശശി തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തരൂർ കോൺഗ്രസ് നേതാവാണ്, എവിടെയും പോകാം. എന്നാലിത് പാർട്ടിയെ അറിയിക്കണം.
'പാര്‍ട്ടി ഘടകങ്ങളെ അറിയിക്കണം' ; ശശി തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാമെന്ന് താരിഖ് അന്‍വര്‍ - congress politics
എംകെ രാഘവന്‍ എംപിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍
ശശി തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാമെന്ന് താരിഖ് അന്‍വര്‍; "പങ്കെടുക്കുമ്പോള്‍ അതത് ഡിസിസിയെ അറിക്കണം"
പരിപാടിയിൽ പങ്കെടുക്കാൻ താനും നേതൃത്വത്തെ അറിയിച്ചാണ് പോകാറുള്ളത്. കേരളത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് എം കെ രാഘവന്‍ എംപിയുടെ പരാതി എഐസിസിക്ക് കിട്ടിയിട്ടില്ല. കേരളത്തിൽ നിന്ന് ഒരു പരാതിയും കിട്ടിയിട്ടില്ല. അത് വന്നാൽ പരിശോധിക്കാമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.