കോഴിക്കോട്: പള്ളിയോള്‍-എരഞ്ഞി താഴം ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കര്‍ഷകരുടെ സഹായത്തോടെ കാട്ടുപന്നി വേട്ട. എംപാനലില്‍ തോക്ക് ലൈസന്‍സ് ഉള്ളവരുടെ നേതൃത്വത്തില്‍ ഞായറഴ്‌ച പകല്‍ സമയത്താണ് വേട്ട നടന്നത്.
മൂന്ന് കാട്ടുപന്നികളെ കണ്ടെത്തി വെടിവെച്ചെങ്കിലും ഓടിരക്ഷപെട്ടു. എന്നാല്‍ പരിശോധനയില്‍ കാട്ടുപന്നി കുഞ്ഞുങ്ങളെ പിടികൂടി.
കാട്ടുപന്നി ശല്യം രൂക്ഷം; എരഞ്ഞി താഴത്ത് കാട്ടുപന്നി വേട്ട പ്രദേശത്തെ കാട്ടുപന്നി ശല്യം കൂടിയതിനെ തുടർന്ന് കർഷകരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ. മുനീർ കുതിരലാടം താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസുമായി ബന്ധപ്പെട്ട് പകൽസമയത്തെ കാട്ടുപന്നി വേട്ടയ്ക്ക് അനുമതി നേടിയത്.
Also Read: കരകവിഞ്ഞൊഴുകി മണിമലയാര്‍ ; പ്രളയം വിഴുങ്ങിയ മല്ലപ്പള്ളിയുടെ ആകാശ ദൃശ്യം