കോഴിക്കോട് :കോടഞ്ചേരി പഞ്ചായത്തില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഞാളിയത്ത് യോഹന്നാന്‍റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവച്ചുകൊന്നത്. പഞ്ചായത്തിന്‍റെ അനുമതിയോടെയാണ് നടപടി.
കോടഞ്ചേരിയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു ; സര്‍ക്കാര്‍ ഉത്തരവിന് ശേഷം ആദ്യ സംഭവം - കോടഞ്ചേരി കാട്ടുപന്നി ആക്രമണം
നടപടി പഞ്ചായത്തിന്‍റെ അനുമതിയോടെ സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച്
![കോടഞ്ചേരിയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു ; സര്‍ക്കാര്‍ ഉത്തരവിന് ശേഷം ആദ്യ സംഭവം Wild boar shot dead in Kodancherry Wild boar killed in Kodancherry കോടഞ്ചേരിയില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു കോടഞ്ചേരി കാട്ടുപന്നി ആക്രമണം Wild boar attack in Kodancherry](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15451121-thumbnail-3x2-ajk.jpg)
സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍. ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള ആദ്യത്തെ സംഭവമാണിത്. തോക്ക് ലൈസന്‍സുള്ള നാട്ടുകാരൻ ബാബുവാണ് പന്നിയെ വെടിവച്ചത്. ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാർഗങ്ങളിലൂടെ കൊല്ലാൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലവന്മാർ അധികാരം നൽകുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാർക്ക് ഓണററി വൈൽഡ്‍ലൈഫ് വാർഡൻ എന്ന പദവി നൽകിയിട്ടുണ്ട്.