കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷം. കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നതിന് പുറമെ മനുഷ്യ ജീവനും ഭീഷണിയാണിപ്പോൾ. വ്യാഴാഴ്‌ച (06.10.2022) രാത്രി കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യുവാവിന് പരിക്കേറ്റു.
കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് - കോഴിക്കോട് വാർത്ത
മൈസൂർപറ്റ സ്വദേശി സന്തോഷിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
തോട്ടുമുക്കം മൈസൂർപറ്റ സ്വദേശി നമ്പൂരയിൽ സന്തോഷിനാണ് പരിക്കേറ്റത്. രാത്രി 8 മണിയോടെ തേക്കുംകുറ്റി മരഞ്ചാട്ടി റോഡിൽ വച്ചായിരുന്നു സംഭവം. തലക്കും തോളിനും പരിക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്‍റെ ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോയ അവസ്ഥയിലാണ്.