കേരളം

kerala

ETV Bharat / state

ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും ആര് നടത്തിയാലും ശിക്ഷിക്കണമെന്ന് സമസ്ത - സമസ്ത

'വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായി സർക്കാർ ഇടപെടൽ'

Lovejihad  narcotics jihad  Samastha  Sayyid Muhammad Jifri Muthukkoya Thangal  ലൗജിഹാദ്  നാർക്കോട്ടിക്ക് ജിഹാദ്  സമസ്ത  സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
ലൗജിഹാദും നാർക്കോട്ടിക്ക് ജിഹാദും ആര് നടത്തിയാലും ശിക്ഷിക്കപ്പെടണം: സമസ്ത

By

Published : Sep 19, 2021, 5:49 PM IST

കോഴിക്കോട് :ഇസ്ലാമിൽ ലൗജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത. ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായി സർക്കാർ ഇടപെടൽ. ഇത് തെറ്റാണെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ഇസ്ലാമിന് ലൗജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലർ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാൽ ഇതിന് മതപരമായ പിൻബലമില്ല. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്. സംഭവിക്കാൻ പാടില്ലാത്തതാണുണ്ടായത്.

മതം മാറ്റാൻ ജിഹാദ് വേണമെന്ന് ഖുറാൻ അനുശാസിക്കുന്നില്ല

ഇസ്ലാം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഖുറാൻ പലതരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. അറബി ഭാഷയിലെ അർഥം കൊണ്ട് മാത്രം ഖുറാനെ അറിയാൻ കഴിയില്ല. ലൗവിന്‍റെ കൂടെ സംസ്കൃതമോ, സുറിയാനിയോ ചേർത്താൽ അത് ആ മതത്തിന്‍റെ ഭാഗമാണെന്ന് കരുതേണ്ടതില്ല. മതം മാറ്റാൻ ജിഹാദ് വേണമെന്ന് ഖുറാൻ അനുശാസിക്കുന്നില്ല. ലൗജിഹാദിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുമില്ല.

ഇസ്ലാമിലെ ഏതെങ്കിലും വ്യക്തികൾ രാഷ്ട്രത്തിനെതിരാണെങ്കിൽ അതിനെതിരെ നടപടി വേണം. ബിഷപ്പുമാർ അത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നു. മതമൈത്രി ഉണ്ടാകേണ്ട മതനേതാക്കൾ അത്തരത്തിൽ സംസാരിക്കരുതായിരുന്നു.

ലൗജിഹാദും നാർക്കോട്ടിക്ക് ജിഹാദും ആര് നടത്തിയാലും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടി വേണം. അത്തരം പരാമർശം നടത്തിയവരെ നിയമത്തിനുമുന്നിൽ എത്തിക്കാൻ സർക്കാർ തയ്യാറാവണം. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദത്തിനായാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനക്ക്: തിരുവോണം ബമ്പര്‍ : 12 കോടി തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിന്

ABOUT THE AUTHOR

...view details