കേരളം

kerala

ETV Bharat / state

മാവൂരിലെ സര്‍ക്കാര്‍ സ്‌കൂളും ഇനി 'കാലാവസ്ഥ പ്രവചിക്കും' - മാവൂരിലെ സര്‍ക്കാര്‍

സമഗ്ര ശിക്ഷ കേരളത്തിന്‍റെ (എസ്‌എസ്‌കെ) ധനസഹായത്തോടെയാണ് മാവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ പ്രാദേശിക കാലാവസ്ഥ പ്രവചിക്കാനുള്ള സംവിധാനമൊരുക്കിയത്

Weather station starts in govt school mavoor  govt school mavoor  ghss mavoor Weather station  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  എസ്‌എസ്‌കെ
ലക്ഷ്യം കുട്ടികളുടെ പഠന താത്‌പര്യം വളർത്താൻ

By

Published : Dec 16, 2022, 6:20 PM IST

സ്‌കൂളിലെ കാലാവസ്ഥ സ്റ്റേഷനെക്കുറിച്ച് അധ്യാപകന്‍ ജോസഫ് തോമസ്

കോഴിക്കോട്:പ്രാദേശിക കാലാവസ്ഥ പ്രവചിക്കാനുള്ള സംവിധാനം ഇനി മാവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും. സംസ്ഥാന സർക്കാറിന്‍റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷ കേരളത്തിന്‍റെ (എസ്‌എസ്‌കെ) ധനസഹായത്തോടെയാണ് കാലാവസ്ഥ സ്റ്റേഷൻ നിർമിച്ചത്. കേന്ദ്രത്തിന്‍റെ ഉദ്ഘാടനം കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം ഇന്ന് രാവിലെ നിർവഹിച്ചു.

'ലക്ഷ്യം പഠന താത്‌പര്യം വളർത്താൻ':കാലാവസ്ഥസ്റ്റേഷൻ ഉപയോഗിച്ച് കുട്ടികൾക്ക്, പ്രദേശത്തെ സൂക്ഷ്‌മ കാലാവസ്ഥ നിരന്തരം നിരീക്ഷിക്കാനും രേഖപ്പെടുത്താനും കഴിയും. അന്തരീക്ഷ ഊഷ്‌മാവ്, അന്തരീക്ഷ ആർദ്രത, കാറ്റിന്‍റെ ദിശയും വേഗവും, മഴയുടെ അളവ് എന്നീ കാലാവസ്ഥ ഘടകങ്ങളും വിദ്യാർഥികൾക്ക് സ്വയം രേഖപ്പെടുത്താനാകും. മാക്‌സിമം മിനിമം തെർമോമീറ്റർ, കാറ്റിൻ്റെ ദിശ അറിയുന്നതിനുള്ള വിൻഡ് വെയിൻ, വേഗം അളക്കുന്നതിനുള്ള വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, മഴമാപിനി എന്നീ ഉപകരണങ്ങൾ വിദ്യാലയത്തിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

ഭൂമിശാസ്ത്രം വിഷയമായി വരുന്ന ഹയർ സെക്കൻഡറി വിദ്യാർഥികളിൽ പഠന താത്‌പര്യം വളർത്താൻ ഇത്തരം കേന്ദ്രങ്ങൾക്ക് കഴിയും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി രഞ്ജിത് അധ്യക്ഷത വഹിച്ചു. എസ്‌എസ്‌കെ ജില്ല പ്രോഗ്രാം ഓഫിസർ വിടി ഷിബ മുഖ്യാതിഥിയായി. ജ്യോഗ്രഫി അധ്യാപകൻ എഎം ഷബീർ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ഗ്രാമപഞ്ചായത്ത് എപി മോഹൻദാസ്, മാവൂർ ബിആർസി ബിപിസി ജോസഫ് തോമസ് വൈസ് പ്രസിഡന്‍റ് പിടിഎ വൈസ് പ്രസിഡൻ്റ് സുരേഷ് പുതുക്കുടി, മാവൂർ ജിഎച്ച്‌എസ്‌എസ് ഹെഡ്‌മിസ്ട്രസ്‌ യുസി ശ്രീലത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എപി മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എംപി ആലിക്കുട്ടി നന്ദിയും പറഞ്ഞു.

ABOUT THE AUTHOR

...view details