കോഴിക്കോട്:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മൾ ഇന്ത്യൻസ് ചാരിറ്റബിൾ ആന്‍റ് എഡ്യുക്കേഷണൽ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നഗരത്തിലെ പോലിസ് വാഹനങ്ങളും ഓട്ടോറിക്ഷകളും കെ.എസ്.ആർ.ടി.സി ബസുകളും അണുമുക്തമാക്കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി 'നമ്മൾ ഇന്ത്യൻസ് ചാരിറ്റബിൾ ട്രസ്റ്റ്' - കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മൾ ഇന്ത്യൻസ് ചാരിറ്റബിൾ ആന്‍റ് എഡ്യുക്കേഷണൽ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നഗരത്തിലെ പോലിസ് വാഹനങ്ങളും ഓട്ടോറിക്ഷകളും കെ.എസ്.ആർ.ടി.സി ബസുകളും അണുമുക്തമാക്കി
പ്രത്യേക പരിശീലനം ലഭിച്ച സംഘം പിപിഇ കിറ്റ് ധരിച്ചാണ് വാഹനങ്ങൾ അണു മുക്തമാക്കിയത്. കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്. പൊതു ജനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ അണു മുക്തമാക്കേണ്ടതിൻ്റെ ആവശ്യകത മനസിലാക്കിയതിനെത്തുടർന്നാണ് ഈ പ്രവർത്തികൾ നടത്താൻ തീരുമാനിച്ചതെന്ന് നമ്മൾ ഇന്ത്യൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗം എസ്.ചിത്രാംഗതൻ പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പരിപാടി വ്യാപിപ്പിക്കാനാണ് ട്രസ്റ്റിന്‍റെ തീരുമാനം.