കോഴിക്കോട്: നാദാപുരം എക്‌സൈസ് സംഘം കോഴിക്കോട് എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 1220 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. വളയം പൊരുന്നന്‍പിലാവ്- വള്ളിയാട് മേഖലയിലെ തോടരികിലും തിനൂര്‍ കമ്മായി മേഖലകളിലും നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തി നശിപ്പിച്ചത്.
കോഴിക്കോട് മലയോര മേഖലകളിൽ പരിശോധന ; 1220 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു - nadapuram excise
വളയം പൊരുന്നന്‍പിലാവ്- വള്ളിയാട് മേഖലയിലെ തോടരികിലും തിനൂര്‍ കമ്മായി മേഖലകളിലും നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടി നശിപ്പിച്ചത്.
കോഴിക്കോട് മലയോര മേഖലകളിൽ റെയ്‌ഡ്; 1220 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു
Also Read:90 ലിറ്റർ മദ്യം റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍
ഇവിടങ്ങളിൽ പ്ലാസ്റ്റിക് ബാരലിലും ഉപയോഗ ശൂന്യമായ ടാര്‍ വീപ്പകളിലുമായി പാകപ്പെടുത്തിയ നിലയിലായിരുന്നു വാഷ് ശേഖരം. ഈ പ്രദേശങ്ങളില്‍ നിന്ന് ചാരായം നിര്‍മിച്ച് കടത്തിയതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടിടങ്ങളിലും പരിശോധന നടത്തിയത്. ഇരു സംഭവങ്ങളിലും എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.